കൂരാച്ചുണ്ട് -ചെമ്പ്ര റോഡിൽ യാത്രക്കാരുടെ കാഴ്ച മറച്ച് കാടുമൂടി
1597371
Monday, October 6, 2025 5:27 AM IST
കൂരാച്ചുണ്ട്: യാത്രക്കാരുടെ കാഴ്ച മറച്ച് റോഡരികിൽ വളർന്ന കാട് അപകട ഭീഷണിയാവുന്നു. കൂരാച്ചുണ്ട് - പേരാമ്പ്ര റോഡിലെ കേളോത്തുവയൽ ഭാഗത്താണ് കാട് വളർന്നത്. റോഡിന്റെ വളവോടുകൂടിയ ഭാഗത്തായതിനാൽ കാടുമൂലം എതിരേ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സ്ഥിതിയാണ്.
ഈ റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ കാട് വളർന്ന നിലയിലാണുള്ളത്. ഒട്ടനവധി ബസുകൾ ഉൾപ്പെടെ മറ്റ് വാഹനങ്ങളും സർവീസ് നടത്തുന്ന തിരക്കേറിയ റോഡാണിത്. റോഡരികിലെ കാട് വെട്ടി നീക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.