പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ: അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം
1597701
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ പദ്ധതിയിൽ വിവിധ കാരണങ്ങളാൽ അംഗത്വം നഷ്ടമായവർക്ക് നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി അംശദായ കുടിശിക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം.
2025 ഒക്ടോബർ 29 നുള്ളിൽ അംശദായ കുടിശിക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. ഇതിനു സാധിക്കാത്തവർക്ക് ഇപ്പോൾ നൽകുന്ന ഇളവ് നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495-2371096.