കുന്നമംഗലം ഉപജില്ലാ കായികമേളക്ക് തുടക്കമായി
1597704
Tuesday, October 7, 2025 7:23 AM IST
കുന്നമംഗലം: ഉപജില്ലാ സ്കൂൾ കായികമേള മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടങ്ങി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് പതാക ഉയർത്തിയതോടെയാണ് കായികമേളയ്ക്ക് തുടക്കമായത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 122 ഇനങ്ങളിലായി 1500 ഓളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ബഷീർ, അബ്ദുൽ ഷുക്കൂർ, അൻവർ സാദിഖ്, സുജിത്ത് എന്നിവർ സംബന്ധിച്ചു.