കൂരാച്ചുണ്ടിൽ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി
1597377
Monday, October 6, 2025 5:27 AM IST
കൂരാച്ചുണ്ട്: കേരള സർക്കാർ പ്രഖ്യാപിച്ച അതിദാരിദ്ര്യ മുക്ത ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും ഇടംനേടി.
പഞ്ചായത്ത് ഹാളിൽ നടന്ന അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു,
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പുതിയകുന്നേൽ, പഞ്ചായത്തംഗങ്ങളായ അരുൺ ജോസ്, വിൽസൺ പാത്തിച്ചാലിൽ, സിനി സിജോ, എൻ.ജെ ആൻസമ്മ, റസീന യൂസഫ്, വിജയൻ കിഴക്കയിൽമീത്തൽ, ജെസി ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ അതിദരിദ്രരായിരുന്ന 37 കുടുംബങ്ങളെയാണ് പദ്ധതിയിലേക്ക് പരിഗണിച്ചത്. പരിപാടിയിൽ പദ്ധതി ഗുണഭോക്താക്കളും കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് കട്ടിക്കാന രാഷ്ട്രീയ- സാമൂഹ്യ മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.