വിൽപനക്കിടെ കഞ്ചാവ് പിടികൂടി
1540005
Sunday, April 6, 2025 4:55 AM IST
മുക്കം: വിൽപനക്കിടെ കഞ്ചാവ് പിടികൂടി മുക്കം പോലീസ്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പിന് സമീപം ആദംപടി ഗ്രീൻവാലി കോളജ് റോഡിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
കാരശേരി മൂട്ടോളി സ്വദേശി പുളിക്കത്തൊടിക മുഹമ്മദ് കുട്ടി എന്ന മൂടോളി ബാബു എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. 44.33ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.
പരസ്യമായി കഞ്ചാവ് വലിച്ച അക്ബർ ആക്കോട്ചാലിൽ എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. മുക്കം എസ്ഐ എസ്. ശ്രീജിത്ത്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.