അമ്പലക്കണ്ടി-പാറമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു
1532839
Friday, March 14, 2025 5:15 AM IST
താമരശേരി: ഓമശേരി അമ്പലക്കണ്ടി എട്ടാം വാർഡിലെ കോൺക്രീറ്റ് പൂർത്തീകരിച്ച അമ്പലക്കണ്ടി-പാറമ്മൽ റോഡ് വാർഡ് മെമ്പറും ഓമശേരി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത്. ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.