ലഹരിക്കെതിരേ ജനകീയ സദസുമായി കട്ടിപ്പാറ പഞ്ചായത്ത്
1532540
Thursday, March 13, 2025 6:02 AM IST
താമരശേരി: ലഹരിക്കെതിരേ ജനകീയ പിന്തുണയോടെ പോരാടുവാൻ കട്ടിപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനകീയ സദസിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ജനകീയ സദസിൽ വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബൂബക്കർ കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഖ്യാഥിതികളായി താമരശേരി എസ്ഐ സി.ആർ. ബിജു, ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി നൗഷാദ് അലി, മുഹമ്മദ് മോയത്ത് എന്നിവർ പ്രസംഗിച്ചു.