കർഷകന് നഷ്ടപരിഹാരം നൽകണമെന്ന്
1532534
Thursday, March 13, 2025 5:51 AM IST
കൂടരഞ്ഞി: പൂവാറൻതോട് തമ്പുരാൻ കൊല്ലിയിൽ കാട്ടാന കൃഷി നശിപ്പിച്ച മൂലേചാലിൽ ജോർഡി എന്ന കർഷകന് അടിയന്തരമായി നഷ്ടം പരിഹാരം നൽകണമെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വാഴ, കമുക്, നൂറുകണക്കിന് ഏലം എന്നീ കൃഷികളാണ് മൂന്ന് ദിവസങ്ങളിലായി ആന നശിപ്പിച്ചത്.
വനാതിർത്തിയിൽ കർഷകർക്ക് കൃഷി ചെയ്ത് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും വന്യജീവി ആക്രമണത്തിൽ നിന്നും ശാശ്വതമായ പരിഹാരം ബന്ധപെട്ടവർ കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പി.എം. തോമസ്, വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹിമാൻ, ജോളി പൊന്നംവരിക്കയിൽ, മുഹമ്മദ്കുട്ടി പുളിക്കൽ, ബിജു മുണ്ടക്കൽ, ജോർജ് പ്ലാക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.