വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി
1532528
Thursday, March 13, 2025 5:51 AM IST
കോടഞ്ചേരി: ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഐഎൻടിയുസി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. ഐഎൻടിഒസി കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.എം. പൗലോസ് ധർണ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.