പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു
1532231
Wednesday, March 12, 2025 5:30 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത് മൂന്നാം വാർഡ് ചെമ്പുകടവിൽ കെഎസ്ഇബി കനാലിനു കുറുകെ കൂർക്കത്തടം പടിയിൽ 25 ലക്ഷം രൂപ മുതൽമുടക്കിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
വാർഡ് മെംബർ വനജ വിജയൻ അധ്യക്ഷത വഹിച്ചു. ഓവർസിയർ ഗ്രെയ്സൻ ജോർജ്, സജിന, വിജയൻ ആലമല, മനോജ് തുടങ്ങിയവർ സംബന്ധിച്ചു.