കക്കയം ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി
1532838
Friday, March 14, 2025 5:15 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് നാലാം വാർഡ് കക്കയം ടൗണിനെ ഹരിത സുന്ദര ടൗണാക്കി കൊണ്ടുള്ള പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് നിർവഹിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഡാർലി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മേരി സണ്ണി, പി.ടി. ഹംസ, കുഞ്ഞാലി കോട്ടോല, മുജീബ് കോട്ടോല പഞ്ചായത്ത് ക്ലാർക്ക് റാഹിൽ എന്നിവർ പ്രസംഗിച്ചു.