സെമിനാർ നടത്തി
1532546
Thursday, March 13, 2025 6:02 AM IST
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് സംഘടിപ്പിച്ച കുടുംബ ശാക്തീകരണ സെമിനാർ ഡോ. സിസ്റ്റർ ജീനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളി അധ്യക്ഷത വഹിച്ചു.
മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി വനിതാദിന സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് പി.സി ചാക്കോ, വാർഡ് മെമ്പർ ഏലിയാമ്മ സെബാസ്റ്റ്യൻ, ആശാവർക്കർ തങ്കമണി എന്നിവർ പ്രസംഗിച്ചു. ശ്രേയസ് കുടുംബാംഗങ്ങളായ ആശാവർക്കർമാരെയും ഹരിത കർമ്മ സേനക്കാരെയും ആദരിച്ചു.