പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
1532635
Thursday, March 13, 2025 10:15 PM IST
കൊയിലാണ്ടി: പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കടവ് പാലത്തിൽ നിന്നും പുഴയിലെക്ക് ചാടിയ മുചുകുന്ന് താവോടിച്ചികണ്ടി വേണു (55)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അത്തോളി സ്വദേശിയായ ഇയാൾ മുചുകുന്നിലാണ് താമസം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പാലത്തിനു സമീപം ചെരുപ്പും കണ്ണടയും അഴിച്ചുവച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും കോഴിക്കോട് നിന്നും അഗ്നിരക്ഷ സേനയുടെ സ്കൂബ ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ വൈകുന്നേരം നാലോടു കൂടി പാലത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ: അനിത.