കേരള കോണ്‍ -എം മലയോര ജാഥ ഇന്ന് വിലങ്ങാട് നിന്ന് പ്രയാണം ആരംഭിക്കും
1532531
Thursday, March 13, 2025 5:51 AM IST
കോഴിക്കോട്: മലയോര ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി തീര്‍ന്നിരിക്കുന്ന 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഉടന്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലയോര ജാഥ ഇന്ന് വിലങ്ങാട് നിന്ന് പ്രയാണം ആരംഭിക്കും.
വൈകിട്ട് നാലിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജയിന് പൂരപ്പൊയ്കയില് അധ്യക്ഷത വഹിക്കും.
ജാഥ 15ന് തിരുവമ്പാടിയില്‍ സമാപിക്കും. സമാപന സമ്മേളനം ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജാഥയ്ക്ക് 24 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ടി.എം ജോസഫ് അധ്യക്ഷത വഹിച്ചു.
കെ.എം പോള്‍സണ്‍, ബേബി കാപ്പുകാട്ടില്‍, കെ. കെ നാരായണന്, ജോസഫ് വെട്ടുകല്ലേല്‍, ആന്റണി ഈരൂരി, സുരേന്ദ്രന് പാലേരി, ബോബി മൂക്കന്‍തോട്ടം, വിനോദ് കിഴക്കയില്‍, റോയി മുരിക്കോലില്‍,റുഖിയ ബീവി, ബോബി ഓസ്റ്റ്യന്‍, പ്രിന്‍സ് പുത്തന്‍കണ്ടം, ജോസഫ് മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.