ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാർ ജീവനക്കാർ അണിചേരണം: ജോയിന്റ് കൗൺസിൽ
1532832
Friday, March 14, 2025 5:15 AM IST
താമരശേരി: ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാർ ജീവനക്കാർ അണിചേരണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രൻ പറഞ്ഞു. ജോയിന്റ് കൗൺസിൽ താമരശേരി മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിൽ കൗമാരക്കാരുടെ എണ്ണം വർധിക്കുന്നത് അപകടകരമായ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് വിനോദ് ജോർജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് ഐ.ടി. മിനി, എം.കെ. ജോസഫ്, സി. ധന്യ, ജെസ്വിൻ തോമസ്, ടി.കെ. പ്രവീൺ എന്നിവർ പ്രസംഗിച്ചു.