ലഹരി വിരുദ്ധ സേന രൂപീകരിച്ചു
1532541
Thursday, March 13, 2025 6:02 AM IST
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് - നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് സേന രൂപീകരിച്ചു. പ്രിൻസിപ്പൽ വിജോയ് തോമസ് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അധ്യാപകരോടൊപ്പം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവീസ് സ്കീം വിദ്യാർഥികളും ചേർന്നാണ് സ്കൂളിൽ ലഹരി വിരുദ്ധ സേന പ്രവർത്തിക്കുക. പരിപാടികൾക്ക് അലൻ ഷിജോ, ബെനിൽ മനേഷ്, അലീന ബിജു, ജിയ മരിയ ജെയ്സൺ, അധ്യാപകരായ സജി ജെ. കരോട്ട്, മോൻസി ജോസഫ്, സജീഷ്, സിന്ദു പോൾ, ബിക്സി ചാക്കോച്ചൻ, ജീന തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.