കൂരാച്ചുണ്ട് കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്
1532833
Friday, March 14, 2025 5:15 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് പദവി കൈമാറുന്നതുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കോൺഗ്രസ് പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം വിളിച്ച് ചേർത്ത് പ്രവർത്തകരുമായി കാര്യങ്ങൾ ചർച്ച ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റുമാരായിരുന്ന ഷിബിൻ പരീക്കൽ, ജിസോ മാത്യു കാഞ്ഞിരത്താംകുഴി, മണ്ഡലം ഭാരവാഹികളായിരുന്ന നജീബ് മടവൻകണ്ടി, സിജോ ഒഴുകയിൽ, തോമസ് ആനിക്കാട്ട്, തേജസ് കാട്ടുനിലത്ത് എന്നിവർ പ്രസംഗിച്ചു.