വീടിനു മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം
1532544
Thursday, March 13, 2025 6:02 AM IST
കോടഞ്ചേരി: വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം.
പതിനാറാം വാർഡിൽ നിരന്നപാറ ഭാഗത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് ഷിബു ഓതറുകുന്നേലിന്റെ വീടിന്റെ ഷെഡും റൂമുകളും തകർന്നു.പല ഭാഗങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണിട്ടുണ്ട്.