വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയാല്‍ വെടിവച്ചു കൊല്ലണം: ജോസ് ജോസഫ്
1532821
Friday, March 14, 2025 5:09 AM IST
വിലങ്ങാട്: വന്യമൃഗ ആക്രമണംമൂലം പൊറുതിമുട്ടി കഴിയുന്ന മലയോര നിവാസികളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഇവ നാട്ടിലിറങ്ങിയാല്‍ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകണമെന്ന് കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജോസഫ് ആവശ്യപ്പെട്ടു.
പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി മാര്‍ച്ച് 27 ന് പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെയും ധര്‍ണയുടേയും പ്രചാരണാര്‍ഥം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് നയിക്കുന്ന മലയോര ജാഥയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി ഈരൂരി അധ്യക്ഷത വഹിച്ചു. ബേബി കാപ്പുകാട്ടില്‍, കെ.കെ നാരായണന്, കെ. എം പോള്‍സണ്‍, ബോബി മൂക്കന് തോട്ടം, വിനോദ് കിഴക്കയില്‍, സുരേന്ദ്രന് പാലേരി, ബോബി ഓസ്റ്റിന്‍, സണ്ണി ഞെഴുകും കാട്ടില്‍, ശ്രീധരന് മുതുവണ്ണാച്ച, അല്‍ഫോന്‍സാ റോബിന്, ഇ.ടി. സനീഷ്, ജെയിന് ചൂരപൊയ്ക,
സ്കറിയാ കണിയാപറമ്പില്‍, ജോബി വാതപ്പിള്ളി, തോമസ് കടത്തല കുന്നേല്‍,രാജന് പാറന്മേല്‍, സാബു എടാട്ടുകുന്നേല്‍,ജോമോന് അമ്പാട്ട്, ഫിലിപ്പ് ചൂരപ്പൊയ്ക, ബാബു കിഴക്കേവീട്ടില്‍, തോമസ് പുതക്കുഴി, ദേവസ്യാ കണ്ണന്പുഴ എന്നിവര്‍ പ്രസംഗിച്ചു.