"അവൾക്കായി' പദ്ധതി: ഓമശേരിയിൽ രണ്ടാം ഘട്ടം പൂർത്തിയായി
1532535
Thursday, March 13, 2025 5:51 AM IST
ഓമശേരി: സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഓമശേരി പഞ്ചായത്തിൽ കഴിഞ്ഞ വർഷം തുടക്കമിട്ട "അവൾക്കായി' പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലെ പ്ലാൻ ഫണ്ടിൽ നിന്നും 2.40 ലക്ഷം രൂപ ചെലവഴിച്ച് 800 സ്ത്രീകൾക്ക് മെൻസ് ട്രുവൽ കപ്പ് വിതരണം ചെയ്തു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു.
ഗുണഭോക്താക്കൾക്കുള്ള ഏകദിന പരിശീലനവും ബോധവത്കരണവും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു.