വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
1532836
Friday, March 14, 2025 5:15 AM IST
വിലങ്ങാട്: കഴിഞ്ഞ ജൂലൈ 30ന് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ സർക്കാർ തയാറാക്കിയ ലിസ്റ്റിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് വിലങ്ങാട് മേഖല കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. സർക്കാർ ആദ്യം 15ലക്ഷം രൂപ പ്രഖ്യാപിച്ചത് 36 പേർക്കാണ്.
36പേരുടെ ലിസ്റ്റിൽ നിന്നും യാതൊരു പരിശോധനയും നടത്താതെ പതിനഞ്ച് ആളുകളെ ഒഴിവാക്കി. കൂടാതെ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നും ആരോപണമുണ്ട്. മാർച്ച് ജോസ് ഇരുപ്പക്കാടിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. മുത്തലീബ്, ഷെബി സെബാസ്റ്റ്യൻ, പി. ബാലകൃഷ്ണൻ, പി.എസ്. ശശി, യു.പി. ജയേഷ് കുമാർ, സെൽമ രാജു, അനസ് നങ്ങാണ്ടി, തോമസ് മാത്യു, സാബു ആലപ്പാട്ട്, സോജൻ പൊന്മലകുന്നേൽ,
എ.പി. കുമാരൻ, ബോബി തോക്കനാട്ട്, ഡോമിനിക് കുഴിപ്പള്ളി, സിജിൽ തോമസ്, ബോബി ലൂക്കോസ്, മാർട്ടിൻ ടോംസ്, സാബു പന്തമാക്കൽ, രാജു കൊടിമരം തുടങ്ങിയവർ പ്രസംഗിച്ചു.