പ്രതിഷേധ മാർച്ച് നടത്തി
1532824
Friday, March 14, 2025 5:09 AM IST
മുക്കം: അൽത്താഫ് എന്ന ചെറുപ്പക്കാരനെ ടിവിഎസ് ഷോറൂം ഉടമയും സംഘവും ക്രൂരമായി മർദിക്കുകയും പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ച് ജയിലിൽ അടച്ചതിലും പ്രതിഷേധിച്ച് മുക്കത്തെ ടിവിഎസ് ഷോറൂമിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. മുക്കം അങ്ങാടി ചുറ്റി ഷോറൂമിന് മുന്നിലേക്ക് നീങ്ങിയ മാർച്ച് മുക്കം പാലത്തിന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സമിതി ചെയർമാൻ സാദിഖ് പുൽപ്പറമ്പിൽ അധ്യക്ഷനായി. സിപിഎം ഏരിയ കമ്മറ്റി അംഗം ജോണി ഇടശേരി, കോൺഗ്രസ് നേതാവും കാരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജംഷീദ് ഒളകര, സിപിഎം ലോക്കൽ സെക്രട്ടറി കെ. ശിവദാസൻ, സിപിഐ മണ്ഡലം സെക്രട്ടറി കെ. ഷാജി കുമാർ എന്നിവർ പ്രസംഗിച്ചു