കു​റ്റ്യാ​ടി: കു​റ്റ്യാ​ടി പു​ഴ​യോ​ര​ത്തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന് ശാ​പ​മോ​ക്ഷം. വ​ട​ക​ര ഹ​രി​യാ​ലി ഹ​രി​ത ക​ർ​മ​സേ​ന​ക്കാ​ണ് അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ക്ക് ന​ട​ത്താ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ഞ്ചാ​യ​ത്ത് വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് ഉ​ണ്ടാ​ക്കി​യ പാ​ർ​ക്ക് കാ​ട് പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തോ​ടെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. സാ​യാ​ഹ്ന​ങ്ങ​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ചെ​ല​വ​ഴി​ക്കാ​നു​ള്ള ഇ​രി​പ്പി​ടം, പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സ്റ്റേ​ജ് തു​ട​ങ്ങി​യ​വ പാ​ർ​ക്കി​ൽ ഉ​ണ്ടാ​കും.