മഴക്കൊപ്പം ചുഴലിക്കാറ്റും; വിയ്യൂരിൽ വ്യാപക നഷ്ടം
1532826
Friday, March 14, 2025 5:09 AM IST
കൊയിലാണ്ടി: കനത്ത വേനൽ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വിയ്യൂർ പ്രദേശത്ത് കനത്ത നഷ്ടങ്ങൾ. നിരവധി മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും കെട്ടിങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാട് സംഭവിച്ചു.
കക്കുളം പാടശേഖരത്ത് കാറ്റിൽ കുലച്ചതും കുലക്കാറായതും ഉൾപ്പെടെ 200 ഓളം വാഴകൾ നിലംപതിച്ചു. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് രൂപയുടെ നഷ്ടം വന്നതായി കർഷകർ പറഞ്ഞു.