കളിക്കുന്നതിനിടെ ഫ്ളാറ്റില്‍ നിന്നു വീണു: ഏഴുവയസുകാരന് ദാരുണാന്ത്യം
1532311
Wednesday, March 12, 2025 10:08 PM IST
കോഴിക്കോട്: ഫ്ളാറ്റിന്റെ ഏഴാംനിലയില്‍ നിന്നു വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം. പന്തീരങ്കാവിലാണ് സംഭവം. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ മകന് ഇവാന് ഹൈബല്‍ ആണ് മരിച്ചത്.
ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് അബാക്കസ് ഫ്ളാറ്റില്‍ വച്ച് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ ഇവാന് താഴേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി. ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇവാന്.