പാചക വാതകം വിതരണം; ദര്‍ഘാസ് ക്ഷണിച്ചു
1532835
Friday, March 14, 2025 5:15 AM IST
കോഴിക്കോട്: സ്പെഷല്‍ സബ് ജയിലിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പര്‍പ്പസ്) 2025-26 വര്‍ഷം വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീകൃത കമ്പനി ഡീലര്‍മാരില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസ് ക്ഷണിച്ചു.
14.2 കിലോഗ്രാം തൂക്കമുള്ള ഡൊമസ്റ്റിക് പര്‍പ്പര്‍സിലുള്ള ഗ്യാസ് സിലിണ്ടറിന് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വിലയില്‍ നിന്നും കുറവ് വരുത്താന്‍ തയാറാകുന്ന വിലയുടെ തോതാണ് ദര്‍ഘാസില്‍ രേഖപ്പെടുത്തേണ്ടത്. ഗ്യാസ് സപ്ലൈ തുടങ്ങേണ്ടത് ഏപ്രില്‍ ഒന്ന് മുതലാണ്.
ദര്‍ഘാസ് ഫോം വില്‍ക്കുന്ന അവസാന തീയതി മാര്‍ച്ച് 20 വൈകുന്നേരം മൂന്ന്. അന്ന് നാലിന് ദര്‍ഘാസ് തുറക്കും. മുദ്രവെച്ച ദര്‍ഘാസ് അടങ്ങിയ കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും പേരും എഴുതി സൂപ്രണ്ട്, സ്പെഷ്ല്‍ സബ് ജയില്‍ കോഴിക്കോട്, പുതിയറ പിഒ, കോഴിക്കോട്- 673004 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495-2720391.