വനിതാ ജനപ്രതിനിധികൾ ഒത്തുചേർന്നു
1532831
Friday, March 14, 2025 5:15 AM IST
മുക്കം: വോട്ടവകാശത്തിൽനിന്ന് പ്രാതിനിധ്യത്തിലേക്ക് എന്ന തലക്കെട്ടിൽ വിമന്‍ ജസ്റ്റീസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ വനിതാ ജനപ്രതിനിധികൾ ഒത്തുചേർന്നു. വിമൻ ജസ്റ്റീസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സെലീന അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, പഞ്ചായത്ത് മെമ്പർമാരായ കെ.ജി. സീനത്ത്, വി. ഷംലൂലത്ത്, മറിയം കുട്ടി ഹസൻ, മുക്കം നഗരസഭ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, വസന്തകുമാരി, റംല ഗഫൂർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവീനർ ഇ.എൻ. നദീറ, നസീബ ബഷീർ എന്നിവർ പ്രസംഗിച്ചു.