ടിവിഎസ് മുക്കം ഷോറൂമിലേക്ക് ബഹുജന മാർച്ച് ഇന്ന്
1532536
Thursday, March 13, 2025 5:51 AM IST
മുക്കം: ടിവിഎസ് ഷോറൂം ഉടമയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടായിസത്തിലും ഇടപാടുകാരെ വഞ്ചിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന് ജനകീയ ആക്ഷൻ കമ്മിറ്റി ഷോറൂമിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഷോറും ഉടമയുടെ വ്യാജ പരാതിയിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അൽത്താഫ് എന്ന യുവാവിന് നീതി ലഭ്യമാക്കുക, കേസ് പുനരന്വേഷണം നടത്തുക, ഇടപാടുകാരെ നിരന്തരം വഞ്ചിക്കുകയും ചോദ്യം ചെയ്യുന്നവരെ ജയിലിലടയ്ക്കുകയും ചെയ്യുന്ന ഷോറും അടച്ചു പൂട്ടുക തുടങ്ങിയ ആവശ്യങ്ങളും ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്നു.
വാർത്ത സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ. ശിവദാസൻ, പി. സാദിക്കലി, സുരേഷ് കോരല്ലൂർ, കെ.അൻസാർ എന്നിവർ പങ്കെടുത്തു.