പോസ്റ്റർ നശിപ്പിച്ചവർക്കെതിരേ കേസ് എടുക്കണമെന്ന്
1532837
Friday, March 14, 2025 5:15 AM IST
കൂടരഞ്ഞി: കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ 27 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥം ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ നടത്തുന്ന മലയോര ജാഥയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ച സാമൂഹിക വിരുദ്ധർക്കെതിരേ നടപടിയെടുക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് -എം കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
റോജൻ പെരുമന അധ്യക്ഷത വഹിച്ചു. നിധിൻ പുലക്കുടി, ആൽബർട്ട് കോയിനിലം, ആൻ മരിയ, സോജൻ പെരുമന, ബെർനാട് എന്നിവർ പ്രസംഗിച്ചു.