വന്യജീവി നിയമത്തിൽ മാറ്റം വരുത്തണം: കെഎസ്എസ്പിയു
1532529
Thursday, March 13, 2025 5:51 AM IST
ചക്കിട്ടപാറ: മനുഷ്യന് ഉപദ്രവകാരികളായ മൃഗങ്ങളെ നേരിടാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ ധീരമായ നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും പഞ്ചായത്ത് ബോർഡ് സ്വീകരിച്ച നിലപാടിന് അനുസൃതമായി വന്യജീവി നിയമത്തിൽ മാറ്റം വരുത്തണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂണിറ്റ് യോഗം അധികൃതരോടാവശ്യപ്പെട്ടു.
പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. പി.പി. സന്തോഷ് കുമാർ, പി.എ. ജോർജ്, തോമസ് ഫിലിപ്പ്, ശ്രീധരൻ പെരുവണ്ണാമൂഴി, ഡി. ജോസഫ്, എം.എ. മാത്യു, കെ.കെ. അശോകൻ, പി.എം. കോമളം, വി.എൽ. ലൂക്ക, കെ. രാമചന്ദ്രൻ, എം.ഡി. വത്സ എന്നിവർ പ്രസംഗിച്ചു.