കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ ഇ​ടി​യോ​ടു കൂ​ടി വേ​ന​ൽ മ​ഴ. ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത​മ​ഴ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കൊ​യി​ലാ​ണ്ടി​യി​ൽ വേ​ന​ൽ​മ​ഴ കി​ട്ടി​യി​രു​ന്നി​ല്ല.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.40 ഓ​ടെ പെ​യ്ത മ​ഴ ഏ​റെ നേ​രം നീ​ണ്ടു നി​ന്നു. കു​ട​യെ​ടു​ക്കാ​ത്ത​വ​രും മ​ഴ കോ​ട്ടി​ല്ലാ​തെ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രും മ​ഴ​യി​ൽ വ​ല​ഞ്ഞു.