ഇടവിള കിറ്റ് വിതരണം ചെയ്തു
1532829
Friday, March 14, 2025 5:09 AM IST
മുക്കം: കാരശേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,05,000 രൂപ വകയിരുത്തി ഇടവിള കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, കൃഷി ഓഫീസർ രേണുക കൊല്ലേരി, കൃഷി അസിസ്റ്റന്റ് പി. മിഥുൻ, കർഷകർ വഹാബ് പുതിയോട്ടിൽ, മുഹമ്മദ് അലി കരിമ്പനക്കണ്ടി, ഉസ്മാൻ എടാരത്ത്, സുന്ദരൻ പാലക്കുന്നുമ്മൽ, അബ്ദുള്ള പുതിയപുര എന്നിവർ പ്രസംഗിച്ചു.