പേ​രാ​മ്പ്ര: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ "എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി എ​ല്ലാ ഭൂ​മി​ക്കും രേ​ഖ എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ര്‍​ട്ട്' എ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് പ​ട്ട​യം ന​ല്‍​കു​ന്ന​തി​നാ​യി പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഇ​ന്ന് പ​ട്ട​യ അ​സം​ബ്ലി ന​ട​ത്തു​ന്നു.

പ​ട്ട​യ അ​സം​ബ്ലി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ല്‍​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​കു​ന്ന​നേ​രം മൂ​ന്നി​ന് പേ​രാ​മ്പ്ര വി.​വി. ദ​ക്ഷി​ണാ​മൂ​ര്‍​ത്തി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രും.