ലഹരിക്കെതിരേ നൈറ്റ് മാർച്ച്
1532537
Thursday, March 13, 2025 6:02 AM IST
കോഴിക്കോട്: മതഭീകര സംഘടനകളുടെ പിന്തുണയിലാണ് സംസ്ഥാനത്ത് ലഹരിക്കച്ചവടം നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഭരണത്തില്‍ ലഹരിമാഫിയ വിലസുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയ്ക്കെതിരേ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ ലഹരി മാഫിയയുടെ പിടിയിലായിട്ട് കാലമേറെയായി. മാതാപിതാക്കളെ ലഹരിക്ക് അടിപ്പെട്ട കുട്ടികള്‍ കൊലചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരമുണ്ടാകുന്നു. ലഹരി മാഫിയക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്നും പിടിക്കപ്പെടുന്നത് ചെറുകിട ലഹരി വിതരണക്കാര്‍ മാത്രമാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. മഴയെ അവഗണിച്ച് നൂറു കണക്കിന് പ്രവര്‍ത്തകര്‍ മാർച്ചിൽ അണിനിരന്നു.
സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ് ബാബു, എന്‍.പി. രാധാകൃഷ്ണന്, അഡ്വ. വി.കെ സജീവന്, ഇ. പ്രശാന്ത് കുമാര്‍, എം. രാജീവ് കുമാർ, കെ. ഗണേഷ്, കെ.ടി. വിബിന്, ടി. റിനീഷ്, പ്രശോഭ് കോട്ടൂളി, രമ്യ സന്തോഷ്, എന്‍. ശിവപ്രസാദ്, ഷിനു പിണ്ണാണത്ത്, ചാന്ദ്നി ഹരിദാസ്, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് പൊന്നാട്ടിൽ, ഷൈമ പൊന്നത്ത്, കെ. രാഗേഷ്, ടി.പി. ദിജിൽ, രതീഷ് പുല്ലൂന്നി, കെ. ജിതിൻ, സുധീർ കുന്നമംഗലം, പ്രവീൺ തളിയിൽ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.