എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ
1532830
Friday, March 14, 2025 5:15 AM IST
കൊയിലാണ്ടി: എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. നമ്പ്രത്തുകര മങ്ങാട്ടുകുറ്റിയിൽ സിസോണ്‍ (30), മുത്താമ്പി നന്ദുവയല്‍കുനി അന്‍സില്‍ (25) എന്നിവരാണ് പിടിയിലായത്. മുത്താമ്പി പാലത്തിന് സമീപത്തുവച്ചാണ് ഇവരെ പിടികൂടിയത്.
ഇവരില്‍ നിന്നും 2.34ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. റൂറല്‍ എസ്പി കെ.ഇ. ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലാണ് ഡന്‍സാഫ് സ്ക്വാഡ് പരിശോധന നടത്തിയത്.