വാഹനാപകടത്തിൽ യുവാവ് മരിച്ചു
1532634
Thursday, March 13, 2025 10:15 PM IST
മടപ്പള്ളി: ദേശീയപാത മടപ്പള്ളിയില്‍ ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. അഴിയൂര്‍ കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കല്‍ ശരത് (34) ആണ് മരിച്ചത്.
ഊരാളുങ്കല്‍ സൊസൈറ്റിയില്‍ പെരിന്തല്‍മണ്ണ സൈറ്റില്‍ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. പിതാവ്: സദാനന്ദന്. മാതാവ്: ശ്യാമള. സഹോദരങ്ങള്‍: സന്ദീപ്, സനൂപ്. ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.