ലഹരിക്കെതിരേ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
1532542
Thursday, March 13, 2025 6:02 AM IST
കോടഞ്ചേരി: "ഫുട്ബോൾ ആണ് ഞങ്ങൾക്ക് ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ കൂടി വരുന്ന ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ സന്ദേശം ഉയർത്തിയാണ് ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപിക വി.എസ്. നിർമ്മല ഉദ്ഘാടനം ചെയ്തു.
കലാകായിക പ്രവർത്തനങ്ങളിൽ നിന്നും പുതിയ തലമുറ വിട്ടുനിൽക്കുന്നതാണ് ലഹരിക്ക് അടിമപ്പെടാനുള്ള പ്രധാന കാരണമെന്ന് വി.എസ്. നിർമ്മല പറഞ്ഞു. ജാഗ്രത സമിതി കൺവീനർ ലാബി ജോർജ് ജോൺ, കെ.വി. ഹെവലീന, ശാലു ഏലിയാസ്, മുഹമ്മദ് ഫുഹാദ് എന്നിവർ നേതൃത്വം നൽകി.