മുക്കം ടിവിഎസിനെതിരേ ഗൂഢാലോചന നടത്തുന്നതായി സ്ഥാപനമുടമ
1532538
Thursday, March 13, 2025 6:02 AM IST
മുക്കം: കഴിഞ്ഞ 2023 ഓഗസ്റ്റ് മുതൽ നിരന്തരമായിട്ട് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നാല് പേർ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്നും മുക്കം ടിവിഎസ് ഷോറൂം മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ടര വർഷം കൊണ്ട് 4807 കസ്റ്റമറാണ് മുക്കം ടിവിഎസിനുള്ളത്. ഇവർ ആരും ഇതുവരെ ഒരു അക്രമവും നടത്തിയവരല്ല. ലിജേഷ്, കബീർ, ഷബീർ കൊടിയത്തൂർ എന്നിവരാണ് അൽത്താഫിനൊപ്പം സ്ഥാപനത്തിന് എതിരേ പ്രവർത്തിക്കുന്നത്.
ജിഎസ്ടി ബില്ല് നൽകിയിട്ടില്ലെന്ന് പറഞ്ഞ അൽത്താഫ് തന്റെ സ്വന്തം വീഡിയോയിൽ ബില്ല് ഉയർത്തി കാണിക്കുന്നുണ്ടെന്നും ഹൃദ്രോഗിയായ തന്നെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും ഷോറൂം ഉടമ പറഞ്ഞു. സിദ്ധിഖ് ചേന്ദമംഗല്ലൂർ, ചിഞ്ചു ജോസഫ്, ഷക്കീൽ എന്നിവർ സംബന്ധിച്ചു.