സർവീസ് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നടത്തി
1511307
Wednesday, February 5, 2025 5:20 AM IST
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാർഷിക സമ്മേളനം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.വനിതാവേദി സാംസ്കാരിക വേദി സംഗമം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കലാ സാംസ്കാരിക പരിപാടികൾ, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. സദാനന്ദൻ സംഘടനാ കാര്യങ്ങൾ പങ്കുവച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം വി.ഡി. സേവ്യർ തെരഞ്ഞെടുപ്പിൽ വരണാധികാരിയായി.