കർഷക കോൺഗ്രസ് സായാഹ്ന ധര്‍ണ നടത്തി
1511291
Wednesday, February 5, 2025 5:12 AM IST
കോടഞ്ചേരി: കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി അക്രമങ്ങളിൽ പ്രതിഷേധിച്ച് അങ്ങാടിയിൽ അതിജീവന സമര സായാഹ്ന ധരണ സംഘടിപ്പിച്ചു. നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ നിയമം പാസാക്കുക, ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത മുഴുവൻ കർഷകർക്കും തോക്ക് ലൈസൻസ് നൽകുക,
വന്യജീവി അക്രമങ്ങളിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു അവന്നുരിന്റെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് തമ്പി ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട് മല, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, ആന്റണി നീർവേലി, ജോസ് പൈക, പഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ചിന്ന അശോകൻ, റെജി തമ്പി, നവാസ് ഇർപ്പോണ, ഹമീദ് തിരുവാമ്പാടി, ഫ്രാൻസിസ് ചാലിൽ, ബേബി കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.