കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു
1511063
Tuesday, February 4, 2025 7:47 AM IST
കുടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം 2024-25ന്റെ ഭാഗമായി കൂടരഞ്ഞി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി ക്ഷീര സംഘം പ്രസിഡന്റ് ജിനേഷ് തെക്കനാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെറീന റോയ്, വാര്‍ഡ് മെമ്പര്‍മാരായ മോളി തോമസ്, റോസിലി ജോസ്, സീന ബിജു, വി.എ. നസീര്‍, ജോണി വാളിപ്ലാക്കല്‍, ബിന്ദു ജയന്, ബാബു മൂട്ടോളി, ക്ഷീരസംഘം വൈസ് പ്രസിഡന്റ് റീന ബേബി എന്നിവര്‍ സംസാരിച്ചു.
കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ റെജിമോള്‍ ജോര്‍ജ്, കൊടുവള്ളി ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സിസിന് ജോസ് എന്നിവര്‍ ക്ലാസെടുത്തു.