മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പ്രത്യേക പദ്ധതിയിൽ എലത്തൂർ മണ്ഡലത്തിൽ 61 റോഡുകൾ
1510377
Sunday, February 2, 2025 4:33 AM IST
കോഴിക്കോട്: ഗ്രാമീണ തലത്തിലെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഗ്രാമസഭകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ജനപ്രതിനിധികൾ പ്രത്യേക താൽപര്യമെടുക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി വികസന സെമിനാർ കക്കോടി എരക്കുളത്ത് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
2025-26 സാമ്പത്തിക വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാനത്തെ ആകെ വിഹിതത്തിന്റെ 28 ശതമാനമാണ സർക്കാർ നീക്കിവെച്ചത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ രണ്ട് ശതമാനംകൂടുതലാണ്. സാമ്പത്തിക ഞെരുക്കത്തിലുംവികസന പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ല എന്ന സർക്കാരിന്റെ ദൃഢനിശ്ചയമാണിത് കാണിക്കുന്നത് മന്ത്രി ചൂണ്ടിക്കാട്ടി.