പട്രോളിംഗ് ഉറപ്പാക്കണമെന്ന് ആവശ്യം
1511290
Wednesday, February 5, 2025 5:12 AM IST
കൂടരഞ്ഞി: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഫോറസ്റ്റ് അധികാരികളുടെ നിരന്തര സാന്നിധ്യവും പട്രോളിംഗും ഉറപ്പുവരുത്തണമെന്ന് ആർജെഡി പഞ്ചായത്ത് കമ്മിറ്റി, ആദിവാസി ജനത പഞ്ചായത്ത് കമ്മിറ്റി സംയുക്ത യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗം ആർജെഡി നാഷണൽ കൗൺസിൽ മെമ്പർ പി.എം. തോമസ് ഉദ്ഘാടനം ചെയ്തു. വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹ്മാൻ, എം.ടി. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.