ഹരിത പ്രഖ്യാപനം നടത്തി
1511304
Wednesday, February 5, 2025 5:20 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ മുഴുവൻ അയൽകൂട്ടങ്ങളും 100 ശതമാനം ഹരിത അയൽ കൂട്ടങ്ങളായും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായും കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് പ്രഖ്യാപിച്ചു.
പ്രതിനിധികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ശുചിത്വ പ്രതിജ്ഞയോടെയാണ് ഹരിത പ്രഖ്യാപനം നടത്തിയത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട് അധ്യക്ഷത വഹിച്ചു.
അനിൽ ജോർജ്, മുഹമ്മദ് ഷാഹിം, അനിത രവീന്ദ്രൻ, ജീൻസി തോമസ്, സാജിത ഇസ്മായിൽ, വി.പി. സുരക്കു, സീന സുരേഷ്, ബിന്ദു സന്തോഷ് എന്നിവർ പ്രസംഗിച്ചു.