ബാങ്ക് ശാഖ മാറ്റുന്നതിനെതിരേ ബഹുജന മാര്‍ച്ച് നടത്തി
1511061
Tuesday, February 4, 2025 7:47 AM IST
പൂഴിത്തോട്: യൂണിയന് ബാങ്ക് ശാഖ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് നിന്ന് മാറ്റുന്നതിനെതിരേ ബാങ്കിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. ടി.പി. രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. സി.കെ. ശശി, ജിതേഷ് മുതുകാട്, പി.സി. സുരാജന്‍, റെജി കോച്ചേരി, എ.സി. സുരേന്ദ്രന്, മായ ബാബു, പി.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.