"പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കണം'
1511062
Tuesday, February 4, 2025 7:47 AM IST
പേരാമ്പ്ര: പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നിലവില്‍ മീറ്റര്‍ സീലിംഗിനായി കൊയിലാണ്ടിയിലെ ലീഗല്‍ മെട്രോളജി ഓഫീസിനെയാണ് ആശ്രയിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാക്കുന്നതാണ്.
ജില്ലാ സെക്രട്ടറി എം.ഗിരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ.ടി. രാജു അധ്യക്ഷത വഹിച്ചു. എല്‍.രമേശന്, പരാണ്ടി മനോജ്, കെ.സുനില്‍, ടി.കെ. ലോഹിതാക്ഷന്, സി.കെ. വിജയന്, കെ.പി. സജീഷ്, എന്‍.കെ. ലാല്‍, സി.കെ. പ്രമോദ്, സി.എം സത്യന്, കെ. അഭിലാഷ്, സി.പി.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഒ.ടി. രാജു (പ്രസിഡന്റ്), സി.സി. ദാസന്, കെ. അഭിലാഷ്, രജനീഷ് (വൈസ് പ്രസിഡന്റുമാര്‍), സി.കെ. പ്രമോദ് (സെക്രട്ടറി), സി.പി.സി. ബാബു, രവീന്ദ്രന് കടിയങ്ങാട്, ഷിംന (ജോ.സെക്രട്ടറിമാര്‍, സി.എം. സത്യന് (ട്രഷറര്‍).