"ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണം'
1511056
Tuesday, February 4, 2025 7:47 AM IST
കോഴിക്കോട്: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചേവായൂര്‍ നിത്യസഹായമാതാ പള്ളി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
യോഗം രൂപതാ പ്രസിഡന്റ് പ്രഫ. ചാക്കോ കാളാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, പാറോപ്പടി മേഖലാ ട്രഷറര്‍ ജോസ് മാത്യു കൊട്ടൂപ്പള്ളില്‍, ചേവായൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോസഫ് മണിക്കുറ്റി, സെക്രട്ടറി ഡോ.ഡോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.