കേന്ദ്ര ബജറ്റിലെ അവഗണന: സിപിഎം പ്രതിഷേധ പ്രകടനം നടത്തി
1511057
Tuesday, February 4, 2025 7:47 AM IST
താമരശേരി: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം കട്ടിപ്പാറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. സി.പി. നിസാര്‍ അധ്യക്ഷത വഹിച്ചു. സി.എം.അബ്ദുള്‍ അസീസ്, കെ.എം. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.