കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
1510373
Sunday, February 2, 2025 4:33 AM IST
കോഴിക്കോട് : പൊട്ടിപൊളിഞ്ഞ് ശോചനീയാവസ്ഥയിലായ കോയ റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത 72,74 വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും കോര്പറേഷന്അധികൃതര്ക്കെതിരേയും കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി. എന്എസ്യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് പേര് ആശ്രയിക്കുന്ന റോഡിന്റെ ദുരിതാവസ്ഥ കോര്പറേഷന് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അഭിജിത്ത് കുറ്റപ്പെടുത്തി. റോഡ് നന്നാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ധര്‍ണയില്‍ എഴുപത്തി രണ്ടാം വാര്‍ഡ് പ്രസിഡന്റ് പി.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം. ഷിബു, ടി കെ. മഹീന്ദ്ര കുമാര്‍ , പി.ടി. ധര്‍മരാജ്, ടി.വി. പ്രവീണ്‍ , പി.പി. നാസര്‍, പി. കുഞ്ഞപ്പ നായര്‍, പി.കെ. ശ്രീനു, എ വത്സന് . വൈരമണി. കെ. സരിത തുടങ്ങിയവര്‍ പ്രസംഗിച്ചു.