കേന്ദ്ര ബജറ്റ് ; സിപിഎം പ്രതിഷേധിച്ചു
1511296
Wednesday, February 5, 2025 5:12 AM IST
ചക്കിട്ടപാറ: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം ചക്കിട്ടപാറയിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി എ.ജി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. പി.പി. വിശ്വൻ, കെ. ഹനീഫ, ഐ. സുരേഷ്, പി.ജെ. റെജി എന്നിവർ നേതൃത്വം നൽകി.